
Virupaksha Temple Complex,Hampi
യാത്രകളെ മനോഹരമാക്കുന്നതിൽ സാമൂഹിക രാഷ്ട്രീയ സാംസ്കാരിക തലങ്ങളെക്കുറിച്ചുള്ള ചരിത്രാവബോധം വഹിക്കുന്ന പങ്ക് വളരെയധികം പ്രാധാന്യമേറിയ ഒന്നാണ്. ഒരു യാത്രികന്റെ ചരിത്രബോധത്തെ പരീക്ഷിക്കുന്ന വിസ്മയമാണ് “ഹംപി”. അതെ, തികച്ചും കല്ലിൽ തീർത്ത ഒരു വിസ്മയ ലോകം. ഓണക്കാലത്തെ യാത്രകള്‍ക്കിടയില്‍ തീരുമാനിച്ചുറപ്പിച്ചതായിരുന്നു, ക്രിസ്മസ് ദിനങ്ങളില്‍ ഹംപിയിലെക്കൊരു യാത്ര.ആനന്ദം എന്ന മലയാള സിനിമയാണ് ആ യാത്രക്കുള്ള വിത്തുകള്‍ മനസ്സില്‍ പാകിയത്.വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാന നഗരം.പതിനാലാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഹരിഹരനും ബുക്കനും ചേര്‍ന്ന് സ്ഥാപിച്ച സാമ്രാജ്യം.കൃഷ്ണദേവരായര്‍ ഭരിച്ചിരുന്ന ലോകപ്രസിദ്ധമായ ഹംപി നഗരം.യുനെസ്കോയുടെ ലോക പൈത്രിക സ്ഥലങ്ങളില്‍ ഇടം നേടിയ ഹംപി.ഇന്നു ഉത്തര കര്‍ണാടകയിലെ ബെല്ലാരി ജില്ലയില്‍ സ്ഥിതിചെയ്യുന്ന പ്രാചീന നഗരം.230 വര്‍ഷം നീണ്ടുനിന്ന വിജയനഗര സാമ്രാജ്യത്തിന്റെ ഭരണവും തുടര്‍ന്നുള്ള ബാമിനി സുല്ത്താന്മാരുമായുള്ള യുദ്ധം,അതിനെത്തുടര്‍ന്നുള്ള തകര്‍ച്ച,അഞ്ച് നൂറ്റാണ്ടിനുശേഷം ഭൂമിക്കടിയില്‍ നിന്നുള്ള കണ്ടെടുപ്പ്(1986) എന്നീ കഥകളാണ് ഹംപി എന്ന പുരാതന നഗരത്തിനു പറയുവാനുള്ളത്.
അങ്ങനെ ഡിസംബര്‍ വന്നെത്തി.ഞാനും ചേട്ടനുമാണ് ട്രിപ്പ് പ്ലാന്‍ ചെയ്തിരുന്നത്.അതിലേക്ക് ചേച്ചിയും(ചേട്ടന്റെ ഭാര്യ),അനിയനും (ഞങ്ങള്‍ സമപ്രായക്കാരാണ്) കടന്നുവന്നു.യാത്രയുടെ ഒരുക്കങ്ങള്‍ തുടങ്ങി.ക്രിസ്മസ് ദിനങ്ങളാണ് യാത്രക്കു വേണ്ടി തിരഞ്ഞെടുത്തിരിക്കുന്നത്.ഹംപിയിലെ സീസണ് നവംബര്‍ മുതല്‍ ഫെബ്രുവരി വരെയാണെന്ന് ഞങ്ങള്‍ക്കറിയാം.ചെലവ് ചുരിക്കിയുള്ള യാത്രയാവണം.ഞങ്ങളുടെ സ്ഥലം തിരുവനന്തപുരമയതിനാല് യാത്ര തുടങ്ങേണ്ടത് അവിടെ നിന്നാണല്ലോ.അപ്പോള്‍ ട്രെയിന്‍ അല്ലെ നല്ലത്.എന്നാല്‍,ഹംപിയില്‍ ട്രെയിനിലോ ബസ്സിലോ നേരിട്ടെത്താന്‍ സാധിക്കില്ല.ഒന്നുകില്‍ ബാംഗ്ലൂര്‍ വഴി യാത്ര ചെയ്തു ഹുബ്ബളിയില്‍ നേരിട്ടെത്തി,അവിടെനിന്നു 160 കിലോമീറ്റര്‍ അകലെയുള്ള ഹംപിയില്‍ ബസ്സില്‍ എത്തിച്ചേരണം.അല്ലെങ്ങില്‍ ഹംപിയില്‍ നിന്നു 13 കിലോമീറ്റര്‍ മാത്രം അകലെ സ്ഥിതിചെയ്യുന്ന ഹോസ്പെറ്റ് നഗരത്തിലെത്തിച്ചേരണം.രണ്ടാമെത്തെ വഴിയാണു നല്ലത്.പക്ഷെ നിര്‍ഭാഗ്യവശാല്‍,ക്രിസ്മസ് ആയതുകൊണ്ട് സീറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്യുവാന്‍ സാധിച്ചില്ല.തത്കാല്‍ എന്ന റിസ്കും ഏറ്റെടുക്കുവാന്‍ തോന്നിയില്ല.അങ്ങനെ ആലോചിച്ചിരിക്കുമ്പോഴാണ്,നമ്മുടെ സ്വന്തം ആനവണ്ടിയെക്കുറിച്ചു ഓര്‍മ്മവരുന്നത്.ഉടനെ തന്നെ ബാംഗ്ലൂര്‍ വരെയുള്ള നമ്മുടെ കെ.എസ്.ആര്.ടി.സി. സ്കാനിയയില്‍ 4 സീറ്റ് റൗണ്ട് ട്രിപ്പ് ആയി ബുക്ക് ചെയ്തു.ബാംഗ്ലൂര്‍ വരെയുള്ള അങ്ങോട്ടുള്ള യാത്ര 24/12/2017ലും തിരികെയുള്ള യാത്ര ബാംഗ്ലൂരില്‍ നിന്നും 28/12/2017 നുമാണ് ബുക്ക് ചെയ്തത്.ബാംഗ്ലൂരില്‍ നിന്നും ഹോസ്പെറ്റ് വരെ ട്രെയിനില്‍ പോകാമെന്ന് കരുതി.അതിനായി തിങ്കളാഴ്ച മാത്രം സര്‍വീസ് നടത്തുന്ന മൈസൂര്‍-സായിനഗര്‍ എക്സ്പ്രസ്സ് ട്രെയിന്‍ കണ്ടെത്തി.രാവിലെ 8.15നാണ് ട്രെയിന്‍ ബാംഗ്ലൂര്‍ സിറ്റി റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചേരുന്നത്.സ്കാനിയ ബാംഗ്ലൂരില്‍ എത്തിച്ചേരുന്നത് രാവിലെ 6 മണിക്കുമാണ്.അതുകൊണ്ട്തന്നെ ടിക്കറ്റ് ബാംഗ്ലൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ചെന്നെത്തിയിട്ടെടുക്കാമെന്ന് ഉറപ്പിച്ചു.താമസ്സത്തിനു ഹംപി സ്ട്രീറ്റിലെ ഹോം സ്റ്റേകളെ ആശ്രയ്ക്കാമെന്ന് കരുതി.കാരണം സീസണ് ആയതിനാല്‍ ഹോട്ടല്‍സിലെ നിരക്കുകള്‍ കൂടുതലായിരിക്കും.തുടര്‍ന്ന്,യാത്രക്കുള്ള മറ്റ് ഒരുക്കങ്ങളിലേക്ക് കടന്നു.
യാത്രക്കുള്ള ഒരുക്കങ്ങളില്‍ പ്രധാനം ഹംപി എന്ന പുരാതന നഗരത്തെ കുറിച്ചുള്ള പഠനമായിരുന്നു.ചേട്ടന്റെ നിര്‍ദേശപ്രകാരമായിരുന്നു അക്കാര്യം ചെയ്തു തുടങ്ങിയത്.പഠനം ഹംപിയുടെ സാംസ്കാരികവും രാഷ്ട്രിയവും സാമ്പത്തികവുമായ ചരിത്രത്തിലേക്കാണ് എന്നെ നയിച്ചത്.അതിനുവേണ്ടി യുടൂബും ഓണ്‍ലൈന്‍ പഠനങ്ങളും മറ്റും വായിച്ചു.ഒരു ഹിസ്റ്ററി അദ്ധ്യാപികയായതുകൊണ്ട് ചേച്ചിയും സഹായിച്ചു.അങ്ങനെ ഹംപിയെക്കുറിച്ചും അവിടത്തെ ഒട്ടുമിക്ക കാഴ്ച്ചകളെക്കുറിച്ചും ഒരു ചെറിയ നോട്ടും മാപ്പും ഉണ്ടാക്കി.ഒരാഴ്ച്ചത്തെ അധ്വാനം അതിനുവേണ്ടിവന്നു.
ഒടുവില്‍ ഡിസംബര്‍ 24 എത്തിച്ചേര്‍ന്നു.ബാഗുകള്‍ പായ്ക്ക് ചെയ്തുകഴിഞ്ഞു.എനിക്കു പ്രധാനമായും ക്യാമറയും മൊബൈലും മൂന്ന് ജോഡി ഡ്രെസ്സും ഒരു ജാക്കെറ്റും മാത്രമാണുണ്ടയിരുന്നത്.എല്ലാവര്ക്കും ഓരോ ബാഗ് വീതം.അന്നുച്ചയ്ക്ക് 2 മണിക്കാണ് സ്കാനിയ തമ്പാനൂരില്‍ നിന്നു പുറപ്പെടുന്നത്.ഞങ്ങള്‍ നേരത്തെതന്നെ അവിടെയെത്തിചേര്‍ന്നു.കൃത്യം രണ്ടു മണിക്കുതന്നെ ബസ് സ്റ്റാന്‍ഡില്‍ നിന്നെടുത്തു.അങ്ങനെ ഹംപിയിലെക്കുള്ള യാത്ര തുടങ്ങിയിരിക്കുന്നു.മനസ്സില്‍ സന്തോഷവും ആകാംഷയും ഹംപിയെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങളും മാത്രമായിരുന്നു,പിന്നീട്.

ബാംഗ്ലൂര്‍ യാത്ര – കെ.എസ്.ആര്.ടി.സി യുടെ സകാനിയയുടെ ഒരു രാത്രി ചിത്രം
ബാംഗ്ലൂരിലേക്കുള്ള യാത്രയില്‍ ഞാന്‍ കാണാന്‍ താല്‍പ്പര്യപ്പെട്ടിരുന്ന സ്ഥലങ്ങള്‍ വയനാട്,ബന്ദിപ്പൂര്‍ വനമേഖല,മൈസൂര്‍ എന്നീ സ്ഥലങ്ങളായിരുന്നു.പക്ഷെ ഇവിടെങ്ങളില്‍ കൂടിയുള്ള യാത്ര രാത്രിയിലായതുകൊണ്ട് പ്രത്യേകിച്ചൊന്നും കണ്ടില്ല.രാവിലെ 6 മണിക്ക് എത്തിച്ചേരേണ്ട ബസ് 7.15 നാണു എത്തിയത്.കൂടാതെ ബാംഗ്ലൂരിലെ സാറ്റലൈറ്റ് ബസ് സ്റ്റേഷനിലാണ് ഞങ്ങളെ ഇറക്കിയത്.പ്രതീക്ഷിച്ചിരുന്നത്,മജെസ്റ്റിക് ബസ് സ്റ്റേഷനില്‍ എറക്കുമെന്നയിരുന്നു.ബാംഗ്ലൂര്‍ സ്കാനിയ അവിടംവരെ മാത്രമാണ് ചെല്ലുന്നതെന്നു ഞങ്ങള്‍ക്കറിയില്ലായിരുന്നു.മജെസ്റ്റിക് ബസ് സ്റ്റേഷന്റെ മുന്നിലാണ് ബാംഗ്ലൂര്‍ സിറ്റി റെയില്‍വേ സ്റ്റേഷന്.സാറ്റലൈറ്റ് സ്റ്റേഷനില്‍ നിന്നും 6 കിലോമീറ്റര്‍ അകലെ.ഉടനെതന്നെ ഞങ്ങള്‍ ഒരു ഓട്ടോ പിടിച്ചു.4 പേരുള്ളതിനാല്‍ ഓട്ടോക്കാരനുമായി തര്‍ക്കിച്ചു 180 രൂപയിലൊതുക്കി.ഞങ്ങള്‍ക്ക് പോകേണ്ട ട്രെയിന്‍ (മൈസൂര്‍-സായിനഗര്‍ എക്സ്പ്രസ്സ്) 8.15നു സിറ്റി സ്റ്റേഷനില്‍ നിന്നു പുറപ്പെടും എന്നറിയാവുന്നതുകൊണ്ട് ഓടിച്ചെന്നു ടിക്കറ്റെടുത്തു.ജനറല്‍ സീറ്റാണ് കിട്ടിയത്.ഹോസ്പെറ്റ് വരെ ഒരാള്‍ക്ക് 135 രൂപ.അവിടെന്നോടി അഞ്ചാമത്തെ പ്ലാട്ഫോര്മില് ചെന്നുനിന്നു.10 മിനിട്ട് വൈകിയാണ് ട്രെയിന്‍ എത്തിയത്.അവസാനത്തെ കോച്ചുകളിലൊന്നായിരുന്നു ഞങ്ങളുടേത്.ചാടിക്കയറി സീറ്റ് പിടിച്ചു.നാലുപേരും ഒരുമിച്ചാണിരുന്നത്.അങ്ങനെ ട്രെയിനിലെ യാത്ര ആരംഭിച്ചു.സമയം 8.30.നല്ല തിരക്കായിരുന്നു ജനറല്‍ കംപാര്‍ട്ട്മെന്റില്‍.ചുറ്റും തികച്ചും സാധാരണക്കാര്‍.ട്രെയിന്‍ കടന്നുപോകുന്നത് കര്‍ണാടകത്തിലെ മുന്തിരിയും,നെല്ലും,വാഴയും,ചോളവും,കൃഷി ചെയ്യുന്ന പാടങ്ങള്‍ക്കിടയിലൂടെയാണ്.ചില ഭാഗങ്ങളില്‍ ഉരുളന്‍ കല്ലുകള്‍ നിറഞ്ഞ മലനിരകളായിരുന്നു.ഇടയ്ക്കിടയ്ക്ക് വലിയ സിമെന്റ് ഫാക്ടറികള്‍,ക്വാറികളും,ഖനനം നടക്കുന്ന സ്ഥലങ്ങളും ദ്രിശ്യങ്ങളിലേക്ക് കടന്നുവന്നു.വിജനമായ പ്രദേശങ്ങളും,തിരക്കില്ലാത്ത കൊച്ചു സ്റ്റേഷനുകളും കടന്നു 4 മണികഴിഞ്ഞപ്പോഴേക്കും ട്രെയിന്‍ ബെല്ലാരി മെയിന്‍ സ്റ്റേഷനില്‍ എത്തി.സ്റ്റേഷന്റെ വലത്തുവശത്തു ഒരു മലയുടെ മുകളിലായി ടിപ്പുവിന്റെ പിതാവും,മൈസൂര്‍ സുല്‍ത്താനുമായിരുന്ന,ഹൈദരാലി,പണികഴിപ്പിച്ച ആ വല്ല്യ നിര്‍മ്മിതി ഞങ്ങള്‍ കണ്ടു – “ബെല്ലാരി ഫോര്‍ട്ട്”.പതിനാറാം നൂറ്റാണ്ടിലാണ് ഹൈദരാലി ബെല്ലാരി കോട്ട പണികഴിപ്പിച്ചത്.

ബെല്ലാരി ഫോര്‍ട്ട് – ട്രെയിനില്‍ നിന്നു പകര്‍ത്തിയത്
ബെല്ലാരിയില്‍ നിന്നു 60 കിലോമീറ്റര്‍ യാത്രയുണ്ട് ഹോസ്പെറ്റിലേക്ക്.അഞ്ചര മണിയോടുകൂടി ഞങ്ങള്‍ ഹോസ്പെറ്റില്‍ എത്തിച്ചേര്‍ന്നു.അവിടെനിന്നു 13 കിലോമീറ്റര്‍ ദൂരമുണ്ട് ഹംപിയിലേക്ക്.ഒരു ഓട്ടോ വിളിക്കാമെന്ന് ഞങ്ങള്‍ തീരുമാനിച്ചു.ഹോസ്പെറ്റ് റെയില്‍വേ സ്റ്റേഷനിലുള്ള മിക്ക ഓട്ടോക്കാരും ഗൈഡ്കളെ പോലെയാണ്.അതിലൊരാളെ ഞങ്ങള്‍ സമീപിച്ചു.അയാളില്‍ നിന്നും മനസ്സില്‍ നിരാശ പടര്‍ത്തുന്ന വാര്‍ത്തയാണ് ഞങ്ങള്‍ക്കറിയാന്‍ കഴിഞ്ഞത്.അതായത്,രണ്ടാഴ്ച മുന്‍പ് ഹംപി സ്ട്രീറ്റിലെ ഹോം സ്റ്റേകളെ,നഗരത്തിന്റെ പൈത്രിക ഭാവത്തിനു കോട്ടം വരുത്തുന്നു എന്നു പറഞ്ഞുകൊണ്ട് കര്‍ണാടക സര്‍ക്കാര്‍ അവയെ പൊളിച്ചുനീക്കിക്കളഞ്ഞു.ഒരന്കലാപ്പോടുകൂടിയാണ് ആ വാര്‍ത്ത ഞങ്ങള്‍ കേട്ടത്.ഓട്ടോ ഡ്രൈവറെ വിശ്വസിക്കാതെ അയാളുടെകൂടെ അങ്ങോട്ട് തിരിച്ചു.കാര്യം സത്യമായിരുന്നു.എല്ലാം പൊളിച്ചുനീക്കിയിരിക്കുന്നു.’ന്യൂ ഹംപി’ എന്ന പേരില്‍ മറ്റൊരു സ്ഥലം അവര്‍ക്കായി അടുത്തുതന്നെ കര്‍ണാടക സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നു.പക്ഷെ അവിടെ പണികള്‍ തുടങ്ങിയിട്ടേയുള്ളൂ.താമസ്സത്തിനായി ഹംപിയില്‍ നിന്നു 3 കിലോമീറ്റര്‍ അകലെയുള്ള കമലാപ്പുരയായിരുന്നു അടുത്ത ലക്ഷ്യം.ഹംപിക്കടുത്തുള്ള ഒരു ചെറു പട്ടണം.ഹോസ്പെറ്റില്‍ നിന്നു ഹംപിയില്‍ എത്തിച്ചേരുന്നതും അതുവഴി തന്നെയാണ്.സര്‍ക്കാരിന്റെ ഗസ്റ്റ് ഹൗസ് ഉള്‍പ്പടെ 3 ഹോട്ടലുകളാണ് അവിടെയുള്ളത്.സീസണ് ആയതുകൊണ്ട് റൂമൊന്നും കിട്ടിയില്ല.കൂടെവന്ന ആ ഓട്ടോസഹോദരന്റെ കുറച്ചുനേരത്തെ ഫോണ്വിളികള്ക്കൊടുവില് ഹോസ്പെറ്റിലെ അംബേദ്കര്‍ സര്‍ക്കിളിനടുത്ത് ഒരു ഹോട്ടലില്‍ റൂമുകള്‍ ഒഴിവുണ്ടെന്നറിയാന് സാധിച്ചു.പേര് ജെനെക്സ് (GenX) ഹോട്ടല്‍.ഞങ്ങള്‍ നല്ല ക്ഷീണിതരായിരുന്നതിനാല്‍ അങ്ങോട്ട് തന്നെ ചെന്നു.കുറച്ചുനേരത്തെ തര്‍ക്കങ്ങള്‍ക്കു ശേഷം,ഒരു റൂമിന് 2200 രൂപ എന്ന നിരക്കില്‍ രണ്ടു എ.സി റൂമുകള്‍ തരപ്പെടുത്തി.25 കിലോമീറ്റര്‍ ഞങ്ങള്‍ക്കുവേണ്ടി സഞ്ചരിച്ച ഓട്ടോക്കാരന് 550 രൂപയും കൊടുത്തു.അടുത്തരാത്രി വരെയാണ് റൂം എടുത്തിരുന്നത്.ഹോസ്പെറ്റ് നഗരത്തെ അടുത്തറിഞ്ഞിട്ട് മറ്റൊരു നിരക്ക് കുറഞ്ഞ ഹോട്ടല്‍ കണ്ടെത്താമെന്നുകരുതി.
ബാഗൊക്കെ റൂമില്‍ വച്ചതിനുശേഷം രാത്രിഭക്ഷണത്തിനായി ഞങ്ങള്‍ വെളിയിലേക്കിറങ്ങി.ഒരു ചെറിയ വെജ് ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ചു.ചപ്പാത്തിയും ചോറും കര്‍ണാടകയുടെ തനതായ കറികളുമായിരുന്നു വിഭവങ്ങള്‍.ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിക്കുമ്പോള്‍ ഞങ്ങളുടെ ചര്‍ച്ച ഹംപിയില്‍ നാളെ കാണേണ്ട കാഴ്ചകളുടെ രൂപരേഖയെ പറ്റിയായിരുന്നു.അതു ഞാന്‍ വഴിയെ പറയാം.പിന്നീടുള്ളത്,ഹംപിയിലോ ഹോസ്പെറ്റിലൊ ഉള്‍പ്പെടെ കര്‍ണാടകത്തിലൂടെയുള്ള യാത്രയിലെവിടെയും,ഡിസംബര്‍ 25 ആയിട്ടുപോലും,ഒരു ചെറിയ ക്രിസ്മസ് ആഘോഷംപോലും ഞങ്ങള്‍ കണ്ടിരുന്നില്ല.അക്കാര്യം ഞങ്ങളെ അതിശയപ്പെടുത്തി.ഒരു കുളികഴിഞ്ഞു രാത്രി ഉറങ്ങാന്‍ കിടക്കുമ്പോഴും നാളത്തെ കാഴ്ചകളെപ്പറ്റിയായിരുന്നു മനസ്സില്‍.കൂടാതെ സീസണ് സമയത്ത് കര്‍ണാടക സര്‍ക്കാര്‍ ഹംപിയില്‍ വരുത്തിയ മാറ്റങ്ങള്‍ കോര്‍പ്പറേറ്റുകളെ സഹായ്ക്കുവാനാണോ എന്നും ചിന്തിച്ചു.കാരണം ഹോട്ടലിലെ വാടക ഞങ്ങളുടെ ബജറ്റിനെ നന്നായി ബാധിച്ചു.
ഹംപിയിലെ കാഴ്ചകളുടെ രൂപരേഖയെപ്പറ്റി പറയുന്നതിന് മുന്‍പ് ഹംപി എന്താണ് എന്നു നിങ്ങള്‍ അറിഞ്ഞിരിക്കണം.
“ഹരിഹരനും ബുക്കനും ചേര്‍ന്നു സ്ഥാപിച്ച വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാന നഗരമായിരുന്നു ഹംപി.42 ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന ഹംപി,രാമായണത്തിലെ ‘കിഷ്കിന്ദ’ ആയിരുന്നു എന്നാണ് പറയപ്പെടുന്നത്.1336ല്‍ സ്ഥാപിച്ച വിജയനഗര സാമ്രാജ്യത്തിന്റെ അതിരുകള്‍ കേരളത്തിന്റെയും തമിഴ്നാടിന്റെയും ഉത്തര ഭാഗങ്ങളും ആന്ധ്ര,ഒറീസ്സ,കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ മൊത്തമായും മഹാരാഷ്ട്രയുടെ ദക്ഷിണ ഭാഗവും ഉള്‍ക്കൊള്ളുന്നതായിരുന്നു.ഹംപി എന്ന നഗരം സ്ഥിതിചെയ്യുന്നത് തുംഗഭദ്ര നദിയുടെ തീരത്താണ്.രാമായണത്തില്‍ പ്രതിപാദിക്കുന്ന മാതംഗ ,അഞ്ജനാദ്രി ,ഋഷ്യമൂകാചല്,മാല്യവന്ത് ,ഹേമകുട്ട എന്നീ പര്‍വ്വതങ്ങളാല്‍ ഹംപി ചുറ്റപ്പെട്ടിരിക്കുന്നു.ഹരിഹരനും ബുക്കനും ശേഷം പിന്നീട് വിജയനഗര സാമ്രാജ്യം ഭരിച്ചിരുന്ന പ്രമുഖര്‍- ദേവരായര്‍ രണ്ടാമന് (1430-1446),കൃഷ്ണദേവരായര്‍ (1509-1530),സഹോദരന് അച്യുതരായര്‍ (1530-1544) എന്നിവരായിരുന്നു.വിജയനഗര സാമ്രാജ്യത്തിന്റെ പ്രധാന ശത്രുക്കള്‍ ബാമിനി സുല്ത്താന്മാരയിരുന്നു.അവരുടെ പ്രധാന തര്‍ക്കവിഷയങ്ങള്‍ ഭലഭൂയിഷ്ടമായ അതിര്‍ത്തി പ്രദേശങ്ങളായിരുന്നു.ഹംപിയിലെ പ്രധാന നിര്‍മിതികളൊക്കെ ഈ പ്രമുഖരുടെ ഭരണകാലത്താണ് പണികഴിപ്പിച്ചത്.ഒട്ടേറെ വിദേശ വാണിജ്യ ബന്ധങ്ങള്‍ അവര്‍ക്കുണ്ടായിരുന്നു.പോര്‍ച്ചുഗീസ്,പേര്‍ഷ്യന്‍,ചൈന എന്നീ രാജ്യങ്ങളിലെ കച്ചവടക്കാരും യാത്രികരും ഈ സാമ്രാജ്യം ഒട്ടേറെത്തവണ സന്ദര്‍ശിച്ചതിനു തെളിവുകളുണ്ട്.ഒരുകാലത്ത് ഇറ്റലിയിലെ റോമിനെക്കാള്‍ വല്യ നഗരമായിരുന്നു ഹംപി.1565ലെ ബാമിനി സുല്ത്തന്മാരുമായുള്ള യുദ്ധത്തില്‍(Battle of Thalikkotta) വിജയനഗര സാമ്രാജ്യം പരാജയപ്പെടുകയും,തുടര്‍ന്ന് തലസ്ഥാന നഗരമായ ഹംപിയില്‍ മുഗള്‍ പടയാളികള്‍ ആക്രമണം നടത്തി നശിപ്പിക്കുകയാണുണ്ടായത്.പിന്നീട്,നാമാവശേഷമായിക്കിടന്ന ഹംപിയെ 1986ലാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ കണ്ടെടുക്കുന്നത്”
നേരത്തെ നടത്തിയ പഠനങ്ങളില്‍ നിന്നും ഹംപിയിലെ കാഴ്ച്ചകളെ ഞാന്‍ രണ്ടായി തിരിച്ചു.പുരാതന ക്ഷേത്രനിര്‍മിതികള്‍ ഉള്‍പ്പെടുന്ന Sacred Centre, രാജകീയ നിര്‍മിതികള്‍ ഉള്‍പ്പെടുന്ന Royal Centre.ഹംപിയില ആദ്യ ദിവസം Sacred centre, രണ്ടാമത്തെ ദിവസം Royal centre, ഇതായിരുന്നു എന്റെ പ്ലാന്‍.Sacred Centre ലിസ്റ്റില്‍ പ്രധാനമായും വരുന്നവ Vitthala Temple complex ,Old Siva Temple ,King’s Balance ,Purandara Mandapa ,Sugreeva’s cave ,Narasimha Temple ,Varaha Temple ,Achyutharaya Temple complex ,Chakratheertha ,Monolithic Bull ,Virupaksha Temple complex ,Hemakuta group of Temples and Sunset at Hemakuta Hill.
രണ്ടാമത്തെ Royal Centre ലിസ്റ്റില്‍ പ്രധാനമായും വരുന്നവ Sunrise at Malyavanth Hill,Malyavanth Raghunatha Temple ,Ganigitti Jain Temple ,Bheema’s Gateway ,Chandrasekhara Temple, Saraswathi Temple ,Octagonal Bath ,Queen’s Bath ,Mahanavami Dibba ,Stepped Tank ,Public Bath ,Secret Underground Chamber,King’s Audience Hall ,Hazaara Ramachandra Temple ,Lotus Mahal ,Basement of Queen’s Palace ,Treasury building ,Elephants Stable ,Guards Quarters ,Ranga Temple ,Noblemen’s Quarters ,Underground Siva Temple ,kadalekalu Ganesha ,Sasivekalu Ganesha ,Krishna Temple ,Lakshmi Narasimha and Badavi Linga.
ഈ ക്രമത്തില്‍ തന്നെയാണ് കാഴ്ച്ചകള്‍ ഞാന്‍ ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നത്.ഇങ്ങനെ ഒരു പ്ലാന്‍ നിങ്ങളുടെ ഹംപി സഞ്ചാരത്തിലുണ്ടെങ്ങില്, രണ്ടു ദിവസംകൊണ്ട്തന്നെ വളരെ ആധികാരികമായി ഹംപി ആസ്വദിക്കുവാന്‍ കഴിയുന്നതാണ്.
ദിവസം 1 (ഡിസംബര്‍ 26)
നല്ലൊരു ഉറക്കം കഴിഞ്ഞ് 6.30 നു എണീറ്റു.ഒന്നര ദിവസത്തെ യാത്രക്ഷീണം ഞങ്ങള്‍ക്കുണ്ടായിരുന്നു.ഒരു കുളികഴിഞ്ഞു ഡ്രസ്സ് ചെയ്തു ബാഗും ക്യാമറയുമായി 7 മണിക്കു റൂമില്‍ നിന്നിറങ്ങി.ഹോട്ടലിനടുത്തുള്ള ഷാന്‍ഭാഗ് ജങ്ക്ഷനിലേക്ക് നടന്നു.അവിടെയുള്ള ഒരു വെജ് ഹോട്ടലില്‍ നിന്നു ഇഡലിയും ചായയും കഴിച്ചു.ഉച്ചഭക്ഷണമായി ബ്രെഡ്,ജാം,കുറച്ചു പഴവും വാങ്ങിവച്ചു.കാരണം,വിത്താല ക്ഷേത്രത്തില്‍ നിന്നു വിരൂപാക്ഷ വരെയുള്ള പാതയില്‍ ഒരിടത്തും കാര്യമായ ഭക്ഷണമൊന്നുമുണ്ടാവില്ല.പിന്നീട്,ഞങ്ങള്‍ ഹോസ്പെറ്റില്‍ നിന്നു വിത്താല ക്ഷേത്രം വരെയുള്ള യാത്രക്കു (16 കിലോമീറ്റര്‍) ഓട്ടോ വിളിച്ചു.ഓട്ടോ കൂലി 250 രൂപയായി.8 മണിയോടുകൂടി ഹംപി നഗരത്തിന്റെ കിഴക്ക് സ്ഥിതിചെയ്യുന്ന വിത്താലയുടെ കവാടത്തില്‍ എത്തിച്ചേര്‍ന്നു.
ഇവിടെനിന്നാണ് ഞങ്ങളുടെ ഹംപി പര്യടനം തുടങ്ങുന്നത്. കാളവണ്ടി ആയിരുന്നു ആദ്യ കാഴ്ച.തുടര്‍ന്നുള്ള കാഴ്ചകള്‍ ഞാനെടുത്ത ചിത്രങ്ങള്‍ പറയുന്നതായിരിക്കും.
Historical Views of Sacred Centre…

Gejjala or Parankusha Mantapa-16th century,used as Utsava Mandapa for alighting the processional deities.

On the pathway of the Vitthala temple is a small shrine with agarhagriha,antarala and an open mandapa with pillares of horse riders at front – Kudure gombe Mandapa

Way to Vitthala Temple complex – Loka Pavani or Vitthala Bazaar on both sides.

Loka Pavani Tank – Vitthala Bazaar,945m in length and 396m in breadth,ancient trade happened here.

Entering Vitthala Temple Compound

Dilapidated Eastern Gopura of Vitthala Temple.

Compact Vishnu Temple, locally known as Old Siva temple – On the northeast side of Vitthaleswara.

Utsava Mandapa Of Vitthala Temple-built by Krishnadevaraya

Kalyana Mandapa of Vittala Temple

North Gopuram of Vithaleswara

Ruined 56-pillared Musical Hall or Maha Mantapa – situated in front of Main Sanctum of Vitthaleswara.

One among the 3 famous Stone Chariots in India- Konark , Hampi and Mahabalipuram

Stone Chariot opposite to Main Sanctum of Vitthaleswara.Its a prototype model of wooden ratha,housing Garuda’s Image.

Side view of Maha Mandapa or 100-pillared Hall having 56 musical pillars….Now,in ruined state.

Horse riding pillars of Utsava Mandapa – Vitthaleswara.It shows the Muslim riders of Vijayanagara Empire.

Inner view of Utsava Mandapa – Vitthaleswara.

Musical Pillars of Maha Mandapa – Vitthaleswara

Pradksihana Prakara running around the Garbhagriha (main sanctum) and Antarala

160 year old Chembakam at the North side of Vitthaleswara.

View of Anjanadri Hill From Vitthala temple

Ruined front portion of Old Siva Temple near Vitthala complex

Cornice Works inside Old Siva temple

View of Bazaar and East gopuram of Vitthala- front side of Old Siva temple

Side view of Vishnu temple and South gopuram of Vitthala

King s Balance or Thulabhara for weighing the King against precious stones,gold,silver and gifted to temple or priests in festive days,solar and lunar eclipses – ‘Tulapurusha dana’

Ancient double storeyed Gateway to Vitthal complex from southwest

Purandara Mandapa on the Boulder strewn rock bed of Tungabhadra – Plain pillared mandapa dedicated to famous composer of Carnatic music Purandara Das.

View of Ancient Stone Bridge made by Kampabhupa,brother of King Harihara II (1377-1404)and Chandramouleswara Temple on right side across Tungabhadra

Long shot of Chandramouleswara Temple across Tungabhadra

View of double storeyed pavillion,Narasimha Temple and Mathanga Hill

Double storeyed pavillion on the top of Narasimha temple

Top view of Narasimha temple

View of Virupaksha Temple from the top of Narasimha temple

View of Coracle ride near Chakratheertha from top of Narasimha temple

View of ancient gateway to Vitthala complex from top of Narasimha Temple

Sugreeva’s Cave

Inside Sugreeva’s Cave

East Gopuram of Varaha Temple – Originally known as Siva Temple – Calling Varaha temple because of having Royal emblem ‘Varaha’ on Eastern Gopuram.

Pushkarani or Water tank or Holy stepped tank used for Achyutharaya Temple during Float festivals or Teppotsava

View of Achyutharaya Temple on the foot hills of Mathanga Parvatha,Built by Hiriya Tirumalaraja Wodyer,a Mahamandaleswara serving under Achyutharaya in 1534 AD – Originally known as Thiruvengalanatha Temple

Lofty gopura facing north,a part of Outer Prakara and Inner gopura of Tiruvengalanath temple can be seen.

‘Chathurbhuja Vaishnava Dwarapalaka’ found near the entrance to Garbhagriha of Achyutharaya temple.

Kalyna Mandapa – west of Achyutharaya temple

Ruined stucco relief inside Kalyana Mandapa of Kodanda Rama temple
At the end of this long pavillion near Chakratheertha,you can see Kampa Bhupa’s path,which leads to Hampi bazaar street.

Chakra Theertha – Swirling of river water formed while changing direction of strong currents of Tungabhadra on reaching the valley formed by Mathanga Hill and Rishimukh hills – Coracle rides can be seen here.
In seasons,the coracle ride will cost you up to RS.600/head.And in off seasons,it will cost you only RS.60/head.Thats a huge difference for us.

View of Alexander Greenlaw’s gallery on left,then Eduru Basavanna or Monolithic Bull,a double storeyed Mandapa,Gateway to Virupaksha Temple complex on top and bazaar on right.

Alexander Greenlaw’s (views of Hampi in 1856) and Samuel Gollings (Views of Hampi in 1984) Photo gallery near Monolithic Bull.

Inside Pavillions of Hampi Bazaar – An artistic view

Couchant Monolithic Bull or Eduru Basavanna ,having a height of 5m, situated at the end of a 750m long and 35m wide Hampi Bazaar on the foot hills of Mathanga Parvatha.

Ruined ancient Hampi bazaar street and modern day constructions around it.

160ft High Eastern gopura of Virupaksha temple complex.Virupaksha – the tutelary deity of Vijayanagara Empire.Lord Shiva is endowed with five faces,”Parameswara Panchamukham”-Sri Virupaksha,Jambhunatha,Someswara,Vanibhadreswara and Kinnareswara and Hampi has become a famous holy place of Pampakshetra with Panchalingas.

160ft high Eastern Gopura of Virupaksha Temple – view from inside

The inner eastern smaller entrance gopura and painted pillared Ranga Mandapa were built by Krishnadevaraya in 1510 AD on the occasion of his coronation.

Kalyana Mandapa near the inner eastern smaller entrance Gopura.

Feeding Lakshmi inside cloistered pillared mandapa of inner prakara – Virupaksha temple complex

Ranga Mandapa – The noteworthy ceiling paintings inside Ranga mandapa has the depiction of the procession of Sage Vidyaranya,Dikpalakas and ten incarnations of Vishnu,Girija Kalyana,Kalyana Sundara,Arjuna piercing the matsyayantra and Siva as Tripurari.

A Relief showing 10 incarnations of Maha Vishnu and a part of ceiling painting and sculpture of Dikpalakas

The noteworthy ceiling paintings inside Ranga mandapa has the depiction of the procession of Sage Vidyaranya,Dikpalakas and ten incarnations of Vishnu,Girija Kalyana,Kalyana Sundara,Arjuna piercing the matsyayantra and Siva as Tripurari.

Kumbha Panjaras and lots of mythical figures sculpted on the walls of Garbhagriha in Virupaksha.

Reflection of Lofty Eastern Gopura of Virupaksha on the Pushkarani (North side of Virupaksha complex).

A Street seller selling toy horns in front of Virupaksha Temple.

View of Hemakuta hilla nd Hemakuta group of Temples during Sunset – All these structures are enclosed ina large enclosure of cyclopean wall with majestic entrances at north and east.On here,about 30temples of varying sizes and shapes are built and datable between 9th to 16th century AD.According to tradition,Virupaksha a benign and soft god was once under deep meditation.The gods wanted Parvati or Pampambike to get married to Shiva.To distort the meditation,Manmatha,god of love was sent and he shoots arrows of love at Shiva and disturbs him.Shiva gets furiated and opens his third eye and burns down Manmatha.this caused the melting of stones and boulders at Hemakuta hill and gets collected as a pol in the foot hills,now known as Manmatha Honda – Square Water Tank/Pushkarani (north side) of Virupaksha.

Hemakuta hill slopes.

Architecture Style of Hemakuta hill of temples – Vimana style of Roofs,Pre-Vijayanagara in character – temples here have Single(eka-kuta),Two(dvi-kuta)and Three(tri-Kuta) Garbhagrihas.

Mula Virupaksha Temple on top of Hemakuta hill – As per tradition, Lord Shiva was meditated here.
Beautiful views of Sunset from Hemakuta Hill…

Inside view of a Trikuta temple of Hemakuta.

Trikuta Temple on the Hemakuta hill slope – Front view – ”Kadamba Nagara Sikhara” superstructure.

Late Evening view of Eastern gopura of Virupaksha complex.
ഈ അവസാനത്തെ ഷോട്ട് എടുക്കുമ്പോഴേക്കും സമയം ഇരുട്ടിയിരുന്നു.ആറര കഴിഞ്ഞിരിക്കുന്നു.8 മണിക്കൂറിലേറെയായി നടത്തം തുടങ്ങിയിട്ട്.ഒരു പത്തു കിലോമീറ്റര്‍ നടന്നു കാണണം.കാര്യമായൊന്നും കഴിച്ചിട്ടില്ല.കുറെയധികം വെള്ളം കുടിച്ചു.ബ്രെഡ്,പഴം മാത്രമാണ് വയറ്റിലുള്ളത്.അതുകൊണ്ട്തന്നെ പെട്ടെന്ന് ഹോട്ടലില്‍ ചെന്നു ഒരു കുളിയൊക്കെ കഴിഞ്ഞു ഭക്ഷണം കഴിക്കണമായിരുന്നു.ഉടനെ തന്നെ ഹംപി ബസ്സാറില്‍ നിന്നു ഒരാട്ടോ വിളിച്ചു.ഹോസ്പെറ്റിലേക്കു 250 രൂപ ചോദിച്ചു.ന്യായമായിരുന്നു.ഞങ്ങള്‍ ഹോസ്പെറ്റില്‍ എത്തി.പക്ഷെ ആദ്യം ഭക്ഷണം കഴിക്കാമെന്ന് കരുതി.ഷാന്‍ഭാഗ് ജങ്ക്ഷനിലെ ഒരു ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ചു.നോണ്‍ വെജ് ആയിരുന്നു ഇത്തവണ.ഹോസ്പെറ്റിലെ ഹോട്ടലുകളില്‍ മിതമായ നിരക്കാണെന്ന് തോന്നി.രാത്രി ജെനെക്സ് ഹോട്ടലില്‍ നിന്നു ചെക്കൌട്ട് ചെയ്യണമായിരുന്നു.അതുകൊണ്ട് മറ്റൊരു ഹോട്ടല്‍ അന്വേഷിച്ചു.ഷാന്‍ഭാഗ് ജങ്ക്ഷനിലെ സ്വാതി ലോഡ്ജില്‍ റൂമുണ്ടായിരുന്നു.രാത്രി നല്ല തണുപ്പുള്ളതുകൊണ്ട് എ.സി റൂമെടുത്തില്ല.അങ്ങനെ റൂം വാടക 1600 ആയി ചുരുങ്ങി. ജെനെക്സിലെക്കാള് നല്ല റൂമായിരുന്നു സ്വാതി ലോഡ്ജിലേത്.പെട്ടെന്നുതന്നെ കുളിച്ചു.വിജയകരമായ ഒരു യാത്രാ ദിനമായിരുന്നു അന്നത്തേത്.വിചാരിച്ചപോലെ കാര്യങ്ങള്‍ നടന്നു.ഉറങ്ങാന്‍ കിടന്നു.നാളെ നേരത്തെ(4.30 മണിക്ക്) എഴുന്നേല്ക്കണമായിരുന്നു.5 മണിക്കു ഞങ്ങള്‍ക്ക് ആദ്യദിനം റൂം ശരിയാക്കിത്തന്ന ഓട്ടോ സഹോദരന് വരാമെന്നു പറഞ്ഞിട്ടുണ്ട്.മാല്യവന്ത രഘുനാഥ ക്ഷേത്രത്തിലേക്ക് പോകാന്‍.അവിടെനിന്നുവേണം സൂര്യോദയം കാണാന്‍.ശരീരം നിദ്രയിലേക്ക് വഴുതിവീഴുംമ്പോഴും മനസ്സില്‍ വിത്താലയും വിരൂപാക്ഷയും അത്യധികം സുന്ദരമായ ആ സൂര്യാസ്തമനവുമൊക്കെയായിരുന്നു.
ദിവസം 2 (ഡിസംബര്‍ 27)
നാലരയായപ്പോള്‍ തന്നെ എണീച്ചു.ഒരു കുളികഴിഞ്ഞു ഡ്രെസ്സും ചെയ്ത് ബാഗും ക്യാമറയുമായി ഹോട്ടലിനു പുറത്തെത്തിയപ്പോഴേക്കും അഞ്ചു മണിയായി.ഞങ്ങള്‍ വരാമെന്നു പറഞ്ഞിരുന്ന ഓട്ടോ പ്രതീക്ഷിച്ചുകൊണ്ട് ഷാന്‍ഭാഗ് ജങ്ക്ഷനിലേക്കു നടന്നു.മിനിട്ടുകള്‍ക്കകം ആ ഓട്ടോ സഹോദരന് ഞങ്ങളെ തേടിയെത്തി.ആ യാത്രക്കു 300 രൂപയാണ് അദ്ദേഹം ആവശ്യപ്പെട്ടിരുന്നത്.മാല്യവന്ത് രഘുനാഥ ക്ഷേത്രത്തിലേക്കുള്ള യാത്ര ആരംഭിച്ചു.യാത്രാമദ്ധ്യേ ഒരു റെയില്‍വേ ക്രോസ്സുള്ളതിനാല് 5.50 ആയി,ക്ഷേത്രത്തിനു മുന്നില്‍ എത്തിയപ്പോള്‍.മാല്യവാന്ത് പര്‍വ്വതത്തിന്റെ ഒരുയര്‍ന്ന ഭാഗത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.അതുകൊണ്ട്തന്നെ മുകളിലേക്ക് ചെല്ലാന്‍ കുറച്ചു നടന്നാല്‍ മതിയായിരുന്നു.പക്ഷെ ആ വഴി ഞങ്ങള്‍ക്ക് പറഞ്ഞുതന്നത് സൂര്യോദയം കാണാന്‍ വന്ന കുറച്ചു റഷ്യാക്കാരായിരുന്നു.6 മണിയായപ്പോഴേക്കും പര്‍വ്വതത്തിനു മുകളില്‍ ചെന്നു.സൂര്യോദയം കാണാന്‍ നല്ലൊരു സ്ഥാനവും കണ്ടെത്തി.6.50 നായിരുന്നു സൂര്യോദയം.അതിനുവേണ്ടിയുള്ള കാത്തിരുപ്പായിരുന്നു പിന്നീട്.ഇനിയുള്ള കാഴ്ചകള്‍ ഞാനെടുത്ത ചിത്രങ്ങള്‍ പറയുന്നതായിരിക്കും.
Early Morning views around Malyavanth Hill…
Magnificent views of Surise from Malyavanth Hills…

Top view of Malyavantha Raghunathaswamy Temple during Sunrise.South and East gopurams can be seen.

East Gopura of Raghunathaswamy temple.

Architecture style of Large pillared hall or Mukha mandapa of Raghunathaswamy temple – Welcome Yali pillars and cornered Musical Pillars can be seen.

A Parakeet found on the small garden inside Raghunathaswamy temple complex.

Maha Mandapa of Raghunathaswamy Temple.

Pillar works of Mahamandapa – Raghunathaswamy temple.

Highly ornamented stage inside Maha mandapa of Raghunathaswamy temple.

Views around Malyavantha Hill. long view of Mathanga Parvata in middle.

One of the water storage cisterns in Malyavantha hill.Shiva lingas and Nandi image sculpted around it.

Views around Malyavantha Hill.Rock boulders Balancing.
മാല്യവന്ത് രഘുനാഥ ക്ഷേത്രത്തില്‍ നിന്നു 2 കിലോമീറ്റര്‍ അകലെയാണ് ഗാനഗിട്ടി ജൈന ക്ഷേത്രം.ഹോസ്പെറ്റ്-കംപ്ളി റോഡിലൂടെ പടിഞ്ഞാറോട്ടാണ് ഞങ്ങള്‍ക്ക് നടക്കേണ്ടത്.8.30നു ഞങ്ങള്‍ നടന്നുതുടങ്ങി.റോഡിനരികില്‍ കണ്ട ഒരു ചായക്കടയില്‍നിന്നു ചായയും പ്രഭാതഭക്ഷണവും കഴിച്ചു.പുലാവിനോട് സാമ്യമുള്ള ചോറ് കൊണ്ടുണ്ടാക്കിയ ഒരു പ്രാദേശിക പലഹാരം.കുറച്ചുകൂടി നടന്നപ്പോഴേക്കും ജൈന ക്ഷേത്രത്തിന്റെ മുന്നില്‍ ഞങ്ങളെത്തി.തൊട്ടടുത്ത് തന്നെയാണ് Bheema’s Gateway.

Closed Antarala of Ganagitti Jain temple.

Back view of Ganagitti Jain Temple – Kadamba Nagara stepped Superstructure of Garbhagriha can be seen.

Bheema’s Gateway – A strong and massive gateway having braketed corbels with ornate abacus on its inner side.On the Walls of Gateway two narrative panels showing the episode of slaying of Dhushyasana and the fulfillment of the oath of Draupadi.

Bheema is shown with a bunch of flowers in one hand and A gadha on his other hand.This slab is about 5ft tall.

On the Walls of Gateway two narrative panels showing the episode of slaying of Dhushyasana and the fulfillment of the oath of Draupadi.
അടുത്തതായി ചന്ദ്രശേഖര ക്ഷേത്രത്തിലേക്കാണ് ഞങ്ങള്‍ പോയത്.

Architecture style of East Gopura- Chandrasekhara Temple.

East Gopura of Chandrasekhara temple – Chandrasekhara Temple is considered to be one of the first Vijayanagara structures in the Hampi Citadel area. This temple is built in the typical dwikuta style of architecture. Shaiva dwarapalas adorn the doorway.

East facing Shiva shrine and South facing Devi shrine (left) – Dravid Vimana style (right) and Salasikhara style (left).

View of Saraswathi temple on the Northeast side of Chandrasekhara Temple.

Long view of Mahanavami Dibba on the northwest side of Saraswathi Temple.

Octagonal Bath – a gigantic bathing area made in the shape of an Octagon. The bath shelter is designed with an octagonal shaped platform at the middle and an encircling pillared veranda around it.Built by Ahmad khan ,an army officer of Devaraya II in 1439.Water is contained in this space between the Octagon structure and Veranda.
Views of Great Royal Centre…

Queen’s Bath on Royal centre – A large square structure with plain exterior and ornamented interior.It faces south,having total area 30 sq.m and has bath area of 15 sq.m and 1.8 m depth. Indo-islamic style.

The lofty doors having a temple door structure, once protected the 59000 sq.meter area of Royal Enclosure.

A T-shaped tank in front of Mahanavami Dibba platform.one of the 23 small and big tanks in Royal enclosure.

Mahanavami Dibba – Pyramidal,three tired stone platform,having height 8mts. located on the northeast of royal enclosure.An important ceremonial structure,built in granite and subsequently encased in sculptured schist stone.Dated to 16th century. ‘Dibba’ means mound in Kannada.

Mahanavami Dibba – In this elevated platform,the King used to sit and watch festivals during the 10 day long Dasara/Mahanavami festival.

Ornated Stepped Tank on the north of Public Bath.Every oranamental member of this tank bears a Mason mark indicating the exact location of that member in this construction.

View of Mahanavami Dibba , Aqueducts, Stepped tank and Homa Kunda near Public Bath.

King’s Secret Underground Chamber – held secret meetings and discussions with trusted assistants.
”King’s Audience Hall – Durbar Hall of the King of Vijayanagara.According to the famous historian Abdur Razzak, who visited Vijayanagara during the reign of Devaraya II, the King’s Audience Hall was one of the most magnificent building.The sockets of the 100 pillars are arranged in an array of 10 x 10 on a platform of the building.built with huge blocks of stone and wood.Ruined stone stairway at the rear indicates a 2 storeyed building.It is believed that the superstructure of the building was mostly made of wood and the pillars were carved out of sandalwood trees”

Eastern Entrance of Hazaara Rama Temple – Hazaara means courtyard or 1000,since the location of temple happens to be a part of palace complex/courtyard and numerous Ramayana narrative panels found on the bhitti/wall of the temple.On plan it has a Garhagriha,antarala,navaranga with 3 entrances and a spacious pillared porch/Gudha mandapa. Dated to 14-15th century,enclosed in an enclosure wall with a gateway at the east and north and a passage entry-south.Temple’s outer walls portray the Mahanavami/Dasara and the spring Holi festival procession and celebrations in parallel bands of artwork.The lowest band shows marching elephants, above it are horses led by horsemen, then soldiers celebrated by public,hen dancers and musicians, with a top layer depicting a boisterous procession of the general public.

Gudha mandapa/pillared porch of east facing Hazaara Rama temple.

Inside view of Hazaara Ramachandra Temple – from Southwest corner.
Marvellous views of Zanana Enclosure…

Lotus Mahal or Chitrangi Mahal – Two storeyed,indo-islamic style,built in rubble masonry and finely plastered.Square type with indents and central projections in the cardinal directions.Ornated plinth has an elegant arched superstructure crowned by nine miniature gopuras.Cornice is arranged one above the other in diminishing order and topped by a fluted pyramidal dome.The stucco ornamentation of cusped arches-through fragmentary is well executed.

Elephant Stable – Through eastern entrance of Zanana enclosure .Homogenous group of chambers with high arched facade with lofty doomed roof.11 chambers are built sidebyside in northeast orientation in an area of 85×10 m. Central chamber has a square passage above it with 2 flights of steps leading to the roof. Domical,circular,octagonal,vaulted symmetrically arranged domes on either side of Central chamber offer an imposing elevation to the monument.

Elephant Stables – Zanana enclosure.

Gaurds House – Close to Elephant stable.Rectangular structure measures 42x12m .Built perpendicular to the northern end of Elephant Stable.Facing south with high arched entrance.It encloses a rectangular courtyard with raised corridor all around.The facade has a High verandah with pleasing arches.Presently it houses sculptures of both religious and secular nature retrieved from various localities of the capital city and is on display.
In my experiance,the only two places photography is banned in Hampi are – inside main sanctum of Virupaksha temple and Guards Quarters.

Treasury Building at the northwest corner of Zanana enclosure,facing East.Now,displaying ancient artifacts collected from various localities in the Capital city.

Inside Ranga Temple – It houses a huge slab with the image of Hanuman drawn on it. Ranga Temple is well known for this huge slab.The largest one discovered from Hampi ruins.Image of Hanuman – His characteristic alidha posture facing or moving towards north. More specifically, the right hand is raised above His head, His left fist on His thigh and His tail making an arch above him . The sculpture is 3m tall.

Ruins of Royal enclosure having basements of King’s Palace and Long view of Mosque and Mohammad khan’s Watchtower in Danaik’s enclosure. Dannayaka’s enclosure – For Military trainers (Horse riding) from north. Danaik refers to Commander in chief or Mayor of City.State Mint was placed inside Danaik’s enclosure.

Basement of Noblemen’s Quarters near Underground Siva Temple.

East Gopura of Prasanna Virupaksha Temple/Underground Siva Temple – Built near Royal enclosure and dates back to 14th century.Facing east and has a large and wide dvitala gopura praveshadvara.This dilapidated temple has been restored in recent times.Eastern part has a pillared 7aisled mahamandapa with a tall and tapering Dipa Sthambha. Inscriptions found in this temple records the name of it as Prasanna Virupaksha and Krishnadevaraya made some donations on his coronation.During the monsoon season, extending from June to August, the water level rises inside the temple and submerges the floor of the maha mantapa and other mantapas.

Inner View of Kalyana Mandapa – southwest corner of Underground Siva Temple.

Eastern Dvitala Gopura Praveshadvara of Underground Siva Temple.
പ്രസ്സന്ന വിരൂപാക്ഷ ക്ഷേത്രത്തില്‍ നിന്നിറങ്ങിയ ഞങ്ങള്‍ നന്നേ തളര്‍ന്നിരുന്നു.സമയം രണ്ടര കഴിഞ്ഞിരുന്നു.ആദ്യ ദിനം ബാക്കിവച്ച അഞ്ച് സ്ഥലങ്ങള്‍ ഹംപി സ്ട്രീറ്റിലുണ്ടായിരുന്നു.എന്നാല്‍ അവിടംവരെ 2 കിലോമീറ്റര്‍ നടക്കണമായിരുന്നു.ഓട്ടോ ആണെങ്ങില്‍ 200 രൂപവരെ ചോദിച്ചു.എങ്കില്‍ പിന്നെ ബസ്സില്‍ പോകാമെന്നുകരുതി സ്റ്റോപ്പില്‍ പോയിനിന്നു.കുറച്ചുനേരത്തെ കാത്തിരിപ്പിനൊടുവില്‍ കര്‍ണാടക ട്രാന്‍സ്പോര്‍ട്ടിന്റെ ലോക്കല്‍ ബസ് വന്നു.വെറും 12 രൂപയ്ക്കു ഞങ്ങള്‍ ഹംപി സ്ട്രീറ്റിലെത്തി.തിരിച്ചുപോകുമ്പോള്‍ അതില്‍ തന്നെ പോകാമെന്നുറപ്പിച്ചു.സ്ട്രീറ്റിലുള്ള ഒരു തട്ടുകടയില്‍ നിന്ന് ഞങ്ങള്‍ ഇഡലിയും പൂരിമസാലയുമൊക്കെ കഴിച്ചു.പിന്നീട്, Sacred Centre-ല്‍ ബാക്കിവച്ച കാഴ്ച്ചകലേക്കു ഞങ്ങള്‍ നടന്നു.
Remaining Views of Sacred Centre…

Kadale kalu Ganesha – Facing east,near Hemakuta hill of temples,on roadside.Statue is 4.5m tall.Ganesha is carved out of Huge boulder and a sanctum is build around with an elegant pillared Mandapa to the front. Kadalekalu means Gram seed in Kannada.Tall slender pillars (Chitrakhanda type) of the mandapa are well sculptured with the depictions of daily life of common man as well as various gods and goddess of Hindu pantheon.Pillars have early Vijayanagara pushpapodigai Corbels.

Sasivekalu Ganesha – An open pillared mandapa structure that houses a huge monolithic sculpture of Ganesha and four armed,2.4m tall. Sasivekalu means Mustard seed in Kannada.A huge pedestal is carved over which the sculpture is sculpted.16th century AD monument.Sculptor has carved the image in such a manner that Ganesha is seated on the lap of his mother Parvathi,if one sees image from backside.Huge image of Ganesha over wits Parvathi and she is almost inconspicuous.An inscription found on the boulder near the mandapa states that image was caused to be made by mustard merchants from Andhra Pradhesh.

Sasivekalu Ganesha – Made in memory of King Narasimha. 8ft statue,is situated in the southern foothills of Hemakuta.Upper right hand-Goad,llower right hand-broken tusk,upper left hand-a loop with running knots for hanging offenders,lower left hand-sweet.Beautifully crafted Snake around God’s pot belly to prevent explosion of belly after eatng a lot of sweets.

View of Krishna Bazaar in front of Krishna temple,having a Lokapavani tank on east.As per the inscriptions the market here was held on every monday and was meant for groceries.

Krishna Temple complex -Facing east,One of the largest temples in Hampi,was consecrated with an icon in Balakrishna , brought from Udayagiri/Orissa/Uttkala ,by Krishnadevaraya ,in 1513AD.Temple complex is built in Panchayatana style with 2 enclosures.This is the view of Mahamandapa.Has sculpted depictions of 10 incarnations of Lord Vishnu. Devi Shrine is found on the northwest of the main shrine.It has sala Sikhara.

View of Main Sanctum.On the top,the Vimana has 3 Talas with a circular Sikhara.Northern entrance of Antarala in view.Temple walls are carved with events of Bhagavata,puranic stories of Krishna and the life of that time.

View from the Southern side of Krishna Temple complex.


Badavi Linga Temple – Monolithic 3m high large Shiva linga carved out of one rock insitu. The pedestal remains in Bed of water,within a small damaged shrine.Was commissioned by a poor peasant woman. Has a fairly large pedestal(Yoni Pitha),drawing in to Pranala(Outlet).The central Median line (Somasutra) has 3 eyed mark,drawn in line carving.Sanctum chamber that houses it,is a large stone ,Brick and Mortar structure.

Badavi Linga

Lakshmi Narasimha or Ugra Narasimha – Huge monolithic sculpture is located near Krishna temple.6.7m sculpture, made by Krishnabhatta in 1528 AD (Period of Krishnadevaraya).Statue of Narasimha is seated on the coils of Sesha with Makaratorana in Padmasana with yogapattika.Image of Lakshmi,seated over the left lap of the deity is mutilated.Only left arm of Lakshmi is seen embracing the deity.Few portion of Devi is Visible and is kept in archeological museum.Large seven hooded Naga on which the deity is seated.Makaratorana is supported by 2 ornate pillars.Superstructure and other architectural members are now lost.It is open to Sky.
അവസാനത്തെ ഷോട്ടുമെടുത്തു തിരിച്ചുനടക്കുമ്പോള്‍ ഒരു സഞ്ചാരം കൂടി വിജയകരമായിരിക്കുന്നു എന്ന സന്തോഷത്തെക്കാളുപരി, ഹംപിയുടെ സുവര്ണ്ണകാലഘട്ടത്തെപ്പറ്റിയായിരുന്നു എന്റെ ചിന്തകള്‍.ഒരു ദിനമെങ്കില്‍ ഒരുദിനം,ഈ നഗരത്തില്‍ ജീവിക്കുവാന്‍ കഴിഞ്ഞിരുന്നെങ്കിലെന്നു ആഗ്രഹിച്ചു പോയി.ഹംപി ഇന്നു നഷ്ടപ്രതാപത്തിന്റെ ദീപ്തമായ ഒരോര്‍മ്മയാണ്.
സമയം നാലരയിരിക്കുന്നു.തിരിച്ചു ഹോസ്പെറ്റിലെത്തി നല്ലൊരു ഉറക്കം കഴിഞ്ഞുവേണം ബാംഗ്ലൂരിലേക്ക് യാത്ര തിരിക്കാന്‍.അടുത്ത തവണ ഹംപിയിലേക്ക് വരാനായി കുറച്ചു സ്ഥലങ്ങള്‍ മാറ്റിവച്ചിട്ടുണ്ട്.അവയില്‍ പ്രധാനം ഹിപ്പി ദ്വീപാണ്.അങ്ങനെ ചിന്തിച്ചിരിക്കുമ്പോഴാണ് ഹോസ്പെറ്റിലേക്കുള്ള ബസ് വന്നത്.ഞങ്ങള്‍ക്കു നാലുപേര്‍ക്കുംകൂടി 64 രൂപയാണ് ആകെ ആയതു.ഓട്ടോനിരക്കിന്റെ നാലിലൊന്ന്.ഹോസ്പെറ്റ് ബസ് സ്റ്റാന്‍ഡില്‍ എത്തിയ ഞങ്ങള്‍ ഷാന്‍ഭാഗ് ജങ്ക്ഷനിലേക്കു നടന്നു.വിശപ്പ് മാറിയിട്ടില്ലായിരുന്നു.അതുകൊണ്ട് ഷാന്‍ഭാഗ് ഹോട്ടലില്‍ കയറി കര്‍ണാടകയുടെ തനതായ മസാലദോശയും ഉഗ്രനൊരു ചായയും കഴിച്ചു.നല്ല രുചിയായിരുന്നു.പിന്നീട്,നാട്ടില്‍ കൊണ്ടുപോകാന്‍ കുറച്ചു സ്വീറ്റ്സും വാങ്ങി.റൂമുകളില്‍ എത്തിച്ചേരേണ്ട താമസ്സം എല്ലാവരും കിടക്കയിലേക്കു വീണു.പക്ഷെ എനിക്കുറങ്ങാന്‍ കഴിഞ്ഞില്ല.ഹംപി അത്രക്കെന്നെ ആകര്ഷിച്ചുകഴിഞ്ഞിരിക്കുന്നു.
സമയം 8 മണിയായിരിക്കുന്നു.ബെഡ്ഡില്‍ നിന്നെണീറ്റുപോയി നന്നായൊന്നു കുളിച്ചു.പിന്നെ വന്നു മുഷിഞ്ഞ വസ്ത്രങ്ങളൊക്കെ മടക്കിവച്ച് ബാഗ് പായ്ക്ക് ചെയ്തു.റൂമുകള്‍ ചെക്കൌട്ട് ചെയ്ത് സ്വാതി ലോഡ്ജിനോട് യാത്ര പറഞ്ഞിറങ്ങി.ഹോസ്പെറ്റ് ബസ് സ്റ്റേഷന് ലക്ഷ്യമാക്കി നടന്നു.സ്റ്റേഷനില്‍ അന്വേഷിച്ചപ്പോള്‍ കര്‍ണാടക ട്രാന്‍സ്പോര്‍ട്ടിന്റെ ‘രാജഹംസ’ 9.30നു ബാംഗ്ലൂരിലേക്ക് പോകുന്നുണ്ട്.കണ്ടക്ടറോട് ചോദിച്ചു 4 ടിക്കെറ്റുകള്‍ വാങ്ങി.രാജഹംസ സ്ലീപ്പെര്‍ കോച്ചാണ്.4 അപ്പര്‍ ബെര്‍ത്താണ് ഞങ്ങള്‍ക്ക് കിട്ടിയത്.ബെര്‍ത്തില്‍ കയറിയുടന്‍ ബാഗുകള്‍ ഒതുക്കിവച്ച് ഉറങ്ങാന്‍ കിടന്നു.തുടക്കത്തില്‍ നല്ല ആശ്വാസമായിരുന്നു.എന്നാല്‍ യാത്രയിലുടനീളം റോഡിന്റെ മോശവസ്ഥ ഞങ്ങളെ അലോസ്സരപ്പെടുത്തി.
അതിരാവിലെ(ഡിസംബര്‍ 28) 5.30നു ഞങ്ങള്‍ ബാംഗ്ലൂരിലെത്തി.മജെസ്റ്റിക് സ്റ്റേഷനിലാണ് വണ്ടിയെത്തിയത്.പ്രഭാതകര്മ്മങ്ങള്ക്കുള്ള എല്ലാ സജീകരണങ്ങളും അവിടെയുണ്ടായിരുന്നു.7 മണിയായപ്പോള്‍ ഞങ്ങള്‍ പ്രഭാതഭക്ഷണം കഴിക്കാമെന്നുകരുതി സ്റ്റേഷനില്‍നിന്ന് ബാംഗ്ലൂര്‍ നഗരത്തിലേക്കിറങ്ങി.ആര്യാസ് പോലുള്ള ഒരു വെജ് ഹോട്ടലില്‍ നിന്നു ഉപ്പുമാവും ഇഡലിയും ഞങ്ങള്‍ കഴിച്ചു.തിരിച്ചു സ്റ്റേഷനിലേക്കു ഞങ്ങള്‍ നടന്നു.ഒട്ടുമേ വൃത്തിയില്ലാത്ത തെരുവോരങ്ങള്‍.ഉച്ചക്ക് 1 മണിക്കാണ് ബാംഗ്ലൂരില്‍ നിന്നു നാട്ടിലേക്കുള്ള സ്കാനിയ.സാറ്റ്ലൈറ്റ് ബസ് സ്റ്റേഷനില്‍ നിന്നാണ് സ്കാനിയ പുറപ്പെടുന്നത്.അങ്ങോട്ടുപോകാന്‍ ഞങ്ങളൊരു യുബര്‍ ടാക്സി ഓണ്‍ലൈന്‍ ബുക്ക് ചെയ്തു. സാറ്റ്ലൈറ്റ് ബസ് സ്റ്റേഷനിലെത്തിയ ഞങ്ങള്‍ ഹംപിയെപ്പറ്റിയുള്ള ചര്‍ച്ചകളില്‍ മുഴുകി.12 മണികഴിഞ്ഞപ്പോള്‍ സ്റ്റേഷനിലെതന്നെ ഒരു റെസ്റ്റോറന്റ്റില് നിന്നു ഉച്ചഭക്ഷണം കഴിച്ചു.ഒണിയന്‍ ഊത്തപ്പമാണ് ഞാന്‍ കഴിച്ചത്.രുചികരമായിരുന്നു.2 മണിയായപ്പോഴേക്കും സ്കാനിയ പ്ലാറ്റ്ഫോമില്‍ എത്തിച്ചേര്‍ന്നു.അങ്ങനെ ഞങ്ങള്‍ നാട്ടിലേക്കുള്ള യാത്രതിരിച്ചു.
അങ്ങോട്ടെന്നപോലെതന്നെ, ആ യാത്രയിലും ഞാന്‍ കാണാന്‍ ആഗ്രഹിച്ചിരുന്നത് മൈസൂര്‍ സിറ്റിയും,ബന്ദിപ്പൂരും,വയനാടുമൊക്കെത്തന്നെയാണ്.നിര്‍ഭാഗ്യവശാല്‍ മൈസൂര്‍ സിറ്റിയിലൂടെയല്ല സ്കാനിയ കടന്നുപോയത്.ബന്ദിപ്പൂരിലൂടെയുള്ള യാത്രയില്‍ സൂര്യാസ്തമയം മാത്രമാണ് കാണാന്‍ സാധിച്ചത്.എന്നാല്‍ മുത്തങ്ങ കഴിഞ്ഞപ്പോള്‍ കാട്ടാനയെയും കാട്ടുപോത്തിനെയും കണ്ടു.മണ്ണുവാരിയെറിഞ്ഞു റോഡരികില്‍ നില്ക്കുന്ന കൊമ്പന്റെ കാഴ്ച്ച ഏറെ ആഗ്രഹിച്ചിരുന്ന ഒരനുഭവമായിരുന്നു.സമയം അപ്പോഴേക്കും ഇരുട്ടിയിരുന്നു.ഞങ്ങള്‍ നല്ലൊരു ഉറക്കത്തിലേക്ക് കടന്നു.പിറ്റേന്ന്(ഡിസംബര്‍ 29) രാവിലെ 6 മണിക്ക് ഞങ്ങള്‍ നാട്ടിലെത്തിച്ചേര്‍ന്നു.
ഹംപി – കല്ലുകളില്‍ തീര്‍ത്ത ഒരു വിസ്മയമാണ്.അതിലെ കാഴ്ച്ചകള്‍ അവസാനിക്കുന്നില്ല.ഞാനെടുത്ത ചിത്രങ്ങളിലെ ചെറിയൊരു ഭാഗമാണ് നിങ്ങള്‍ കണ്ടത്.ഹംപിയെക്കുറിച്ചുള്ള പഠനമായിരുന്നു എന്റെ ലക്ഷ്യം.അതുകൊണ്ടുതന്നെ ഹംപിയിലേക്ക് കേരളത്തില്‍നിന്നു പോകുന്ന സഞ്ചാരികള്‍ പ്രധാനമായും അറിഞ്ഞിരിക്കേണ്ട ചില നിര്‍ദ്ദേശങ്ങള്‍ ഞാനിവിടെ പങ്കുവയ്ക്കുന്നു.
*ഹംപിയുടെ ചരിത്രത്തെപ്പറ്റി നിങ്ങള്‍ പഠിച്ചിരിക്കണം.ഇല്ലെങ്കില്‍ കാഴ്ചകള്‍ ബോറാവും.
*യാത്ര ട്രെയിനിലും ബസ്സിലുമായി ക്രമീകരിക്കുക.യാത്ര ചെലവ് കുറയ്ക്കാവുന്നതാണ്. ബൈക്കില്‍ ഹംപിയിലേക്ക് നേരിട്ടു യാത്ര ചെയ്യുന്നത് ഒരു റൈഡറായതുകൊണ്ടു തന്നെ ഞാന്‍ പ്രോത്സാഹിപ്പിക്കില്ല.കാരണം വയനാട് പിന്നിട്ടാല്‍ കാഴ്ചകള്‍ നന്നേ കുറവാണു.കൂടാതെ,നടന്നാണ് ഹംപി കാണേണ്ടത്.ചിലവും കൂടുതലാണ്.ഹംപിയിലെ യാത്രകള്‍ക്ക് ലോക്കല്‍ ബസ്സുകളെ ആശ്രയിക്കാം.ഇല്ലെങ്കില്‍ ഓട്ടോയാണ് നല്ലത്.
*കര്‍ണാടകയിലെ ഭക്ഷണം വളരെ രുചികരമാണ്.നിരക്കുകളും കുറവാണ്.ഇടത്തരം ഹോട്ടലുകളെ ആശ്രയിച്ചാല്‍ മതി.
*താമസത്തിനു ഹോട്ടലുകളെക്കാള്‍ നല്ലത് ഹോം സ്റ്റേകളാണ്.ഇല്ലെങ്കില്‍ കുറച്ചു ദൂരെയുള്ള ഹോസ്പെറ്റിലുള്ള(ഹംപിയില്‍ നിന്നു 13 കിലോമീറ്റര്‍) ഹോട്ടലുകളാണ് നല്ലത്.എല്ലാ ബസ്സുകളും ഇവിടെനിന്നാണ് ആരംഭിക്കുന്നത്.
*ഞങ്ങള്‍ വാങ്ങിയ ഹംപിയുടെ മാപ്…
ഈ യാത്രവിവരണം നിങ്ങള്‍ക്കും ഉപകരിക്കുമെന്ന വിശ്വാസത്തോടെ അവസാനിപ്പിക്കുന്നു.നന്ദി***
Categories: Ancient India, Architecture
It’s informative
Nice pictures
You have done a great job
LikeLike
Great
LikeLiked by 1 person
Chetta…thank you so much
LikeLike
കൊള്ളാം.. നന്നായിട്ടുണ്ട്
LikeLiked by 1 person
Thank you so much…😀
LikeLike
Reading this after a long time really fills the same thrill of the same days of travel.
LikeLike